2009, ഫെബ്രുവരി 28, ശനിയാഴ്‌ച

ഈ വീക്ക്‌ ഫോര്‍ .....പിസ്സാ !!ആഴ്ച അവസാനം ആയാല്‍ കൂടെ ജോലി ചെയ്യുന്ന സായിപ്പുമാരും മദാമമാരും കെട്ടി പിടിച്ചു ഹാപ്പി വീക്ക് എന്ട് പറഞ്ഞു പോകും.. നാട്ടില്‍ പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു ദിവസം അവധി കിട്ടിയിരുന്നെന്കില്‍ ഉള്ളതെല്ലാം കെട്ടി പെറുക്കി വീട്ടിലേക്ക് ഓടാം . നാട്ടില്‍ എന്ത് ചെയ്യാന്‍.. ചില വീക്ക്‌എന്ട്സ് കറങ്ങാന്‍ പോകും.. ചിലപ്പോള്‍ വീട്ടില്‍ ഇരുന്നു എന്തെങ്കിലും ഒക്കെ കുത്തി വരക്കും..

പക്ഷെ ചിലപ്പോള്‍ അത്ര നല്ല മൂഡ് ആണെന്കില്‍ ഒരു ഏപ്രണ്‍് കഴുത്തില്‍ തൂക്കി അടുക്കളയിലേക്കു വലതുകാല്‍ വെച്ചു കേറും .. പിന്നെ പരീക്ഷണങ്ങളോട് പരീക്ഷണം ആണ്.. വീക്ക്‌ എന്ടിലെ പരീക്ഷണം ഒരു വന്‍ വിജയം ആയിരുന്നു.. സംരംഭത്തിനു എനിക്ക് എല്ലാ പിന്തുണകളും വാഗ്ദാനം ചെയ്യുന്ന എന്റെ പ്രിയ ഭര്‍ത്താവിനു നന്ദി പറഞ്ഞു കൊണ്ടു,
പാചക കുറിപ്പിലേക്ക് കടക്കാം...


കൂണും,മുന്തിരിങ്ങയും, ബ്രോകൊളിയും,തക്കാളിയും യൂസ് ചെയ്തുള്ള പിസ്സ റെസിപ്പി ആയിരുന്നു എന്റെ പരീക്ഷണം .

ഞാന്‍ കുറെ ഫോട്ടൊസും കൂടി ചേര്‍ക്കാം. സൊ നല്ല ഒരു ഐഡിയ കിട്ടാന്‍ സഹായകം ആകും


ഇടത്തരം വലിപ്പം ഉള്ള 2 പിസ്സ ബേസിനു ആവശ്യം ആയ ചേരുവകള്‍
1)മൈദ മാവ് (സെല്‍ഫ് റൈസിംഗ് ) -200 gm
2) ഇന്‍സ്റ്റന്റ് യീസ്റ്റ് -1/4 ടീ സ്പൂണ്‍
3) ഷുഗര്‍ -1 ടീ സ്പൂണ്‍
4) സാള്‍ട്ട് -പാകത്തിന്
5) ടൊമാറ്റോ ചില്ലി സോസ്

ബേസ് എപ്പോളും ഒരു 6 hrs നേരത്തെ ഉണ്ടാക്കി വെക്കണം . മാര്‍ദവം ഉള്ള ബേസ് പിസ്സക്ക് പ്രധാനം ആണ്.

യീസ്റ്റും പഞ്ചസാരയും ചെറു ചൂടു വെള്ളത്തില്‍ മിക്സ് ചെയ്യുക (40 ഡിഗ്രി ചൂടു ) .
വെള്ളം ഉപ്പ് പൊടി ചേര്‍ത്ത മൈദ മാവില്‍ ചേര്ത്തു ചപ്പാത്തിക്ക് മിക്സ് ചെയ്യുന്നത് പോലെ മിക്സ് ചെയ്യുക. മിശ്രിതം രണ്ടു ഉരുളകള്‍ ആക്കി ചപ്പാത്തി പരത്തുന്നത് പോലെ പരത്തി(അധികം കനം കുറയാതെ) ഓവനില്‍ തന്നെ വയ്ക്കുക ഒരു 6 hrs.(ഓവന്‍ ഓഫ് ചെയ്തു തന്നെ വയ്ക്കണം )
ആറു മണിക്കൂറുകള്‍ക്കു ശേഷം.. ബേസ് ഒരു 50 ഡിഗ്രി ചൂടില്‍ 15 മിനിട്സ് വെക്കുക.ബേസ് പുറത്തെടുത്ത് ഓവന്‍ 220 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക. ഓവന്‍ ഡിഷില്‍് ഒലിവ് ഓയില്‍ പുരട്ടി വെക്കുക .
ബേസില്‍ ടുമാറ്റോ ചില്ലി സോസ് പുരട്ടുക ..അതിന് മുകളില്‍ ടോപ്പിന്ഗ് ചെയ്യാം.


ടോപ്പിന്ഗ്
മെത്തേഡ് ..

1) സവാള -1/2 മുറി
2) മഷ്രൂം -4
3) ബ്രോകൊളി-2 ഇതള്‍
4) ടൊമാറ്റോ -1
5)മുന്തിരി - കാ ഇല്ലാത്തത് (6)
6) ചീസ്‌ ഗ്രേറ്റ്‌ ചെയ്തത് -100gm
7)ക്യാപ്സിക്കം -1/2 മുറി


.എല്ലാ വെജിറ്റബിള്സും കട്ടി കുറച്ചു അരിയുക . സോസ് ചേര്ത്തു വെച്ച പിസ്സ ബേസിന് മുകളില്‍ വെജിറ്റബിള്‍്സ് വെക്കുക .അതിന് മുകളില്‍ ഗ്രേറ്റ് ചെയ്ത ചീസ്‌ വിതറുക .


പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 15 ടു 20 മിനിട്സ് വേവിക്കുക..

എന്റെ ഈശ്വരന്‍ മാരെ പിസ്സ ഇസ് റെഡി..ഇതു
വളരെ ഈസി ആയ മെത്തേഡ് ആണ്. ടോപ്പിങ്ങിനു വേണ്ടി പലതും മാറ്റി ഉപയോഗിക്കാം .മിന്‍സ് ചെയ്ത ചിക്കെന്‍, ബീഫ് ,പൈനാപ്പിള്‍ ,ബ്ലാക്ക്‌ ഒലിവ്, സ്പ്രിന്ഗ് ഒണിയന്‍ ,ആപ്പിള്‍ എല്ലാം തന്നെ ടോപ്പിങ്ങിനു മറ്റു വെജിടബില്സിന്റെ കൂടെ യുസ് ചെയ്യാവുന്നതാണ് . മൊസാറെല്ല ചീസാണ് പിസ്സക്ക് ബെസ്റ്റ് . മറ്റു ചീസുകളും ഉപയോഗിക്കാം ഒരു വേരൈടിക്ക് ....